ബൈജൂസ് ആപ്പ് പ്രതിസന്ധി; കുട്ടികളുടെ റീഡിങ് പ്ലാറ്റ്‌ഫോം ജോഫ്രെ ക്യാപിറ്റൽ ലിമിറ്റഡിന് വിൽക്കുന്നു

ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓൺലൈൻ സ്റ്റാർട്ട്‌അപ്പ് സംരംഭമാണ് ബൈജൂസ്. പ്രധാനമായും 4 മുതൽ 12 വരെ ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടിയുള്ള കോഴ്സുകൾ പഠിപ്പിക്കുന്ന ഒരു മൊബൈൽ ആപ്പ് ആയ ബൈജൂസ് വൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ കുട്ടികൾക്കുള്ള ഡിജിറ്റൽ റീഡിങ് പ്ലാറ്റ്‌ഫോം ജോഫ്രെ ക്യാപിറ്റൽ ലിമിറ്റഡിന് വിൽക്കാനൊരുങ്ങുകയാണ് ബൈജൂസ്. 3330 കോടി (400 മില്യൺ ഡോളർ) രൂപയ്ക്കായിരിക്കും ഇടപാടെന്നാണ് സൂചന. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.

വായ്പാ തിരിച്ചടവിന് പണം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് യുഎസിലെ എപിക് ക്രിയേഷൻസിന് കൈമാറുന്നത്. ഡ്യുവലിങ്കോ ഉൾപ്പടെയുള്ളവർ പ്ലാറ്റ്‌ഫോം വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ആഗോളതലത്തിൽ ഏറ്റെടുക്കൽ നടത്തിയതിന്റെ ഭാഗമായി എടുത്ത വായ്പയുടെ പലിശ വൈകിയത് ബൈജൂസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ആറ് മാസത്തിനുള്ളിൽ 1.2 ബില്യൺ ഡോളർ കടം തിരിച്ചടക്കാൻ വായ്പാ ദാതാക്കൾ നിർദേശം നൽകിയിരുന്നതായും ബ്ലൂംബർഗിന്റെ റിപ്പോർട്ടിൽ പറയുന്നു.

ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് ഈയിടെയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിട്ടത്.

Top