ബാംഗ്ലൂര്‍: എഡ്യൂടെക് കമ്പനിയായ ബൈജൂസ് ലേണിങ് ആപ്പിന് വിവിധ നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നായി എത്തുന്നത് വലിയ വിദേശ നിക്ഷേപം. ഏകദേശം 1,483 കോടി രൂപയുടെ നിക്ഷേപമാണുണ്ടായിരിക്കുന്നതെന്നാണ് സൂചനയെങ്കിലും പുതിയ നിക്ഷേപത്തെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം കമ്പനി നടത്തിയിട്ടില്ല.
രണ്ട് മാസം മുന്‍പ് 3,672 കോടി ഡോളര്‍ നിക്ഷേപത്തിലൂടെ ബൈജൂസിന് ലഭിച്ചിരുന്നു. ബ്ലാക്‌റോക്, ടി റോവ്‌പ്രൈസ് എന്നീ കമ്പനികള്‍ നിക്ഷേപകരുടെ കൂട്ടത്തില്‍ ഉളളതായാണ് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ട് ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റില്‍ നിന്ന് 200 മില്യണ്‍ ഡോളര്‍ ഇക്വിറ്റി ഫണ്ട് സ്വരൂപിച്ചതോടെ ബൈജൂസിന്റെ മൂല്യനിര്‍ണ്ണയം 45% ഉയര്‍ന്നിരുന്നു.