ബെംഗളുരു: വിദ്യാഭ്യാസ ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ലേണിങ് ആപ്പില്‍ വീണ്ടും വിദേശ മൂലധന നിക്ഷേപം. 3000 കോടി രൂപ(400 മില്യണ്‍ ഡോളര്‍)രൂപയാകും റഷ്യ-ഇസ്രായേലി ശതകോടീശ്വരനായ യൂറി മില്‍നേര്‍ നിക്ഷേപിക്കുകയെന്ന് റിപ്പോര്‍ട്ട്. ഈയാഴ്ച അവസാനത്തോടെ കരാറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇതോടെ ബൈജൂസിന്റെ മൂല്യം 10.5 ബില്യണ്‍ ഡോളര്‍ മറികടക്കും. പുതിയ നിക്ഷേപംകൂടിയെത്തുന്നതോടെ പേ ടിഎം കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പാകും ബൈജൂസ്. കഴിഞ്ഞവര്‍ഷം 100 കോടി ഡോളര്‍ സമാഹരിച്ചതിലൂടെ പേ ടിഎം 16 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായി ഉയര്‍ന്നിരുന്നു.