കൊച്ചി: ശബരിമല വിഷയത്തില്‍ പുതിയ ആവശ്യവുമായി ഗോത്രമഹാസഭാ നേതാവ് സി.കെ ജാനു രംഗത്ത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം മാത്രമല്ല വേണ്ടത്, സ്ത്രീകളെ ശബരിമലയില്‍ പൂജാരിയാക്കുകയാണ് വേണ്ടതെന്നും ജാനു ആവശ്യപ്പെട്ടു. ആദിവാസികളുടെ അനുഷ്ടാന കേന്ദ്രമായ ശബരിമലയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യതയുണ്ടെന്നും ജാനു പറഞ്ഞു.
മാത്രമല്ല പട്ടികവര്‍ഗ പ്രദേശങ്ങള്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ ശബരിമല ആദിവാസി ഗ്രാമപഞ്ചായത്തിന്റെ കീഴിലാകുമെന്നും ആയതിനാല്‍ വനാവകാശപ്രകാരം ശബരിമല ക്ഷേത്രം ആദിവാസികള്‍ക്ക് നല്‍കണമെന്നും സി കെ ജാനു ആവശ്യപ്പെട്ടു. ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന സംസ്കാരത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്നും ജാനു കുറ്റപ്പെടുത്തി.