ഫുട്‌ബോളിനപ്പുറത്ത് വ്യക്തമായ നിലപാടുകളും അഭിപ്രായങ്ങളും ഉള്ള വ്യക്തിയാണ് സി കെ വിനീത്. പല സാഹചര്യങ്ങളിലായി താരം അത് വെളിപ്പെടുത്തിയിട്ടുമുണ്ട്. അടുത്തിടെ മകനുണ്ടായപ്പോള്‍ അവന്‍ മതമില്ലാതെ വളരട്ടെയെന്നാണ് വിനീത് പറഞ്ഞത്. വലുതാകുമ്പോള്‍ ഇഷ്ടമുള്ള മതം അവന്‍ തിരഞ്ഞെടുക്കട്ടെ എന്നാണ് വിനീതിന്റെ നിലപാട്.
ഇനി മകന്റെ പേരിനുമുണ്ടൊരു വെറൈറ്റി. ഏഥന്‍ സ്റ്റീവെന്നാണ് മകന്റെ പേര്. ഹീബ്രൂ ഭാഷയില്‍ ഏഥനെന്നാല്‍ കരുത്തന്‍ എന്നാണ് അര്‍ത്ഥം. സ്റ്റീവ് എന്നതിന് പിന്നില്‍ വിനീതിന്റെ ഫുട്‌ബോള്‍ പ്രണയത്തിന്റെ കഥയുമുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കടുത്ത ആരാധകനാണ് വിനീത്. ലിവര്‍പൂളിന്റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ സ്റ്റീവന്‍ ജെറാര്‍ഡിന്റെ പേരില്‍ നിന്നാണ് വിനീത് ‘സ്റ്റീവ്’ എന്ന പേര് കടമെടുത്തത്.
Left or right foot ?? He is ready and kicking !! Introducing my son – “Ethan Steve” ?⚽? pic.twitter.com/Q3uxFUGZCK
— CK Vineeth (@ckvineeth) April 19, 2018
കുഞ്ഞിക്കാല്‍ കൊണ്ട് പന്ത് തട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് മകന്‍ ഏഥന്‍ സ്റ്റീവിനെ വിനീത് പരിചയപ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരി 23നാണ് വിനീതിനും ഭാര്യ ശരണ്യക്കും കുഞ്ഞു പിറന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കുമ്പോഴായിരുന്നു മകന്റെ ജനനം.