സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; പത്തുപേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം വൃക്കരോഗബാധിതനാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് പത്തുപേര്‍ രോഗമുക്തരായി. ഇവരെല്ലാം കണ്ണൂര്‍ സ്വദേശികളാണ്. ആകെ പതിനാറു പേര്‍ മാത്രമേ കോവിഡ്-19 ബാധിച്ച് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളൂ. ഇതുവരെ 503 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ആകെ 20,157 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 19,810 പേര്‍ വീടുകളിലും 347 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നുത്. ഇന്നുമാത്രം 127 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇതുവരെ 35,856 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 35,355 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.

Top