തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരെ ദ്രുതപരിശോധനയ്ക്ക് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് മന്ത്രിക്കെതിരെ ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ടത്.
കണ്‍സ്യൂമര്‍ഫെഡ് മുന്‍ എംഡി റെജി.ജി.നായര്‍, മുന്‍ പ്രസിഡന്റ് ജോയ് തോമസ് എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്നും കോടതി നിരീക്ഷിച്ചു. മന്ത്രി അഞ്ചുകോടി കമ്മിഷന്‍ കൈപ്പറ്റിയെന്നാണ് ആരോപണം.