തലശ്ശേരി: ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സിപിഎം തലശ്ശേരി ഏരിയാകമ്മിറ്റി ഓഫീസ് മുന്‍ സെക്രട്ടറി രാജേഷാണ് അറസ്റ്റിലായത്.തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീറുമായി അടുത്ത ബന്ധമുള്ളയാളാണ് പിടിയിലായ രാജേഷ്.
നേരത്തെ അറസ്റ്റിലായ കൊട്ടിയൂര്‍ സന്തോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. അക്രമം നടന്ന ദിവസം രാജേഷ് സന്തോഷിനെ 12 തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെ നസീര്‍ വധശ്രമ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
മേയ് 18ന് രാത്രി 7.30ന് തലശേരി കായ്യത്ത് റോഡ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തുവച്ചാണ് നസീറിനെ ബൈക്കിലെത്തിയ മൂന്നംഗസംഘം ആക്രമിച്ചത്. ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നാണു സിപിഎം നിലപാട്. എന്നാല്‍ എ.എന്‍. ഷംസീറിനു പങ്കുണ്ടെന്ന് നസീര്‍ മൊഴി നല്‍കിയിരുന്നു.