C P Sudhakara prasad -new advocate general

കൊച്ചി: കേരളത്തിന്റെ പുതിയ അഡ്വക്കറ്റ് ജനറലായി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. സി.പി സുധാകരപ്രസാദ് ചുമതലയേറ്റെടുത്തു. രാവിലെ പത്തിന് ഹൈകോടതി സമുച്ചയത്തിലെ മൂന്നാം നിലയിലുള്ള അഡ്വക്കറ്റ് ജനറലിന്റെ ചേംബറിലെത്തിയാണ് സ്ഥാനമേറ്റെടുത്തത്.

നീതിന്യായ വ്യവസ്ഥ അഴിമതി മുക്തമാക്കാന്‍ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഭാഭാഷകരുടെ അഭിവൃദ്ധിക്കുവേണ്ടി തന്നലാവും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലാവലിന്‍ കേസിലെ ഫയല്‍ പഠിച്ച ശേഷം അതേക്കുറിച്ച് അഭിപ്രായം പറയാമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി സുധാകര പ്രസാദ് വ്യക്തമാക്കി.

Top