കൊച്ചി : തവനൂര്‍ പഞ്ചായത്ത് വാര്‍ഡ് 8ല്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ സഹായിക്കുന്നതിന് വേണ്ടി ആം ആദ്മി പാര്‍ട്ടിയുടെയും, യുഡിഎഫിന്റെയും നാമനിര്‍ദ്ദേശ പത്രികള്‍ അസാധുവാക്കാന്‍ വേണ്ടി ശ്രമങ്ങള്‍ നടത്തുന്നതായി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍.
സ്ഥാനാര്‍ഥികള്‍ സമര്‍പിച്ച രണ്ടു നാമനിര്‍ദ്ദേശ പത്രികകളും സാധുവാണെന്നും അതിനാല്‍ ഒന്ന് പിന്‍വലിക്കണമെന്നും റിട്ടര്‍ണിങ് ഓഫീസര്‍ ആവശ്യപ്പെട്ടിരുന്നു, ഇതു സംബന്ധിച്ചു സംസ്ഥാന-ജില്ലാ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ആം ആദ്മി പാര്‍ട്ടി പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ വകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ മണ്ഡലമായ തവനൂരില്‍ നടക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ ഉണ്ട് എന്ന് വ്യക്തമാണ്. ഇതു സംബന്ധിച്ചു ഹൈക്കോടതിയെ സമീപിക്കാനും ആവശ്യമെങ്കില്‍ യുഡിഎഫുമായി ചേര്‍ന്ന് ഈ വിഷയത്തില്‍ സംയുക്ത പ്രക്ഷോഭത്തിനും തയ്യാറാണെന്ന് സി ആര്‍ നീലകണ്ഠന്‍ വ്യക്തമാക്കി.