ധര്‍മ്മടത്ത് സി രഘുനാഥ് യുഡിഎഫ് സ്ഥാനാര്‍ത്ഥി

കണ്ണൂര്‍: ധര്‍മ്മടത്ത് കണ്ണൂര്‍ ഡിസിസി സെക്രട്ടറി സി രഘുനാഥ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. രഘുനാഥ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പാണ് പത്രിക സമര്‍പ്പണം. മറ്റ് നേതാക്കള്‍ക്കൊപ്പം എത്തിയായിരുന്നു സി രഘുനാഥ് പത്രിക സമര്‍പ്പിച്ചത്.

അതേസമയം വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും ധര്‍മ്മടത്ത് പട്ടിക സമര്‍പ്പിച്ചു. നേരത്തെ ഇവര്‍ക്ക് യുഡിഎഫ് പിന്തുണ ഉണ്ടാകുമെന്നായിരുന്നു സൂചന. എന്നാല്‍ പ്രാദേശിക നേതൃത്വത്തിന്റെ അതൃപ്തി കാരണം മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയായിരുന്നു. ധര്‍മ്മടത്ത് ബിജെപി സ്ഥാനാര്‍ത്ഥി സി കെ പത്മനാഭന്‍ ആയിരിക്കും.

 

Top