c raveendranath-on-law-college-issue

Raveendranath

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റണമെന്നത് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ മുഖവിലക്കെടുക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്.

വിദ്യാര്‍ഥികളുടെ ആവശ്യങ്ങളില്‍ വസ്തുതയുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. സര്‍വകാലാശാല റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി എടുക്കുമെന്നും മന്ത്രി തന്റെ ഫേസ് ബുക്ക് പേജിലൂടെ വ്യക്തമാക്കി.

ലോ അക്കാദമി വിഷയത്തില്‍ മന്ത്രി വിദ്യാര്‍ഥി സംഘടനകളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നില്ല. തീരുമാനമുണ്ടാകും വരെ സമരം തുടരുമെന്നും വിദ്യാര്‍ഥികള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു.

പ്രിന്‍സിപ്പലിനെ മാറ്റണമെന്ന ആവശ്യമാണ് വിദ്യാര്‍ഥി സംഘടനകള്‍ പ്രധാനമായും ഉന്നയിച്ചത്. അച്ചടക്ക സമിതി ഇല്ല, ഇന്റെണല്‍ അസെസ്‌മെന്റിന്റെ പേരിലുള്ള പീഡനം എന്നിവയും ഉന്നയിച്ചിരുന്നു.

മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Top