തൃശ്ശൂര്‍: സംസ്ഥാനത്ത് പുതിയ സ്വാശ്രയ കോളേജുകള്‍ക്ക് അനുമതി നല്‍കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ എയ്ഡഡ് മേഖലയില്‍ പുതിയ സ്വാശ്രയകോഴ്‌സുകള്‍ തുടങ്ങില്ല. നിലവിലെ വിദ്യാലയങ്ങളെ സംബന്ധിച്ച വിവര ശേഖരണത്തിന് ശേഷം മാത്രമെ പുതിയ സ്‌കൂളുകളും കോളേജുകളും അനുവദിക്കുന്ന കാര്യം പരിഗണിക്കൂവെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസം സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ നയം. അതുകൊണ്ട് പുതിയ സ്വാശ്രയ കോളേജുകള്‍ക്ക് സര്‍ക്കാര്‍ എന്‍.ഒ.സി നല്കിയല്ല. നിലവിലുള്ള സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
എയ്ഡഡ് കോളേജുകളിലെ അണ്‍എയ്ഡഡ് കോഴ്‌സുകള്‍ തുടങ്ങുന്നത് പൊതുവിദ്യാഭ്യാസത്തെ ദുര്‍ബലപെടുത്തും. അതിനാല്‍ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ എയ്ഡഡ് കോളേജുകളില്‍ പുതിയ അണ്‍ എയ്ഡഡ് കോഴ്‌സുകള്‍ തുടങ്ങില്ല. നിലവിലുള്ള കോഴ്‌സുകള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.
പുതുക്കാട്,കോഴിക്കോട് നോര്‍ത്ത്, തളിപറമ്പ്, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലെ പൊതു വിദ്യാലയങ്ങളെ മാതൃക വിദ്യാലയങ്ങളും പരിശീലന കേന്ദ്രങ്ങളുമായി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.