പരീക്ഷകളുടെ നടത്തിപ്പ് ഇനി കേന്ദ്രസർക്കാർ തീരുമാനം അനുസരിച്ചെന്ന് മന്ത്രി

തിരുവനന്തപുരം: കൊറണ ഭീഷണിയിൽ മാറ്റിവെച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളുടെ നടത്തിപ്പ് കേന്ദ്ര സർക്കാരിന്റെ തീരുമാനം അനുസരിച്ചായിരിക്കുമെന്നു പൊതു വിദ്യാഭ്യസ മന്ത്രി സി. രവീന്ദ്രനാഥ്.

കൊറോണ മൂലം അക്കാദമിക് കലണ്ടർ പൂർണമായും താളം തെറ്റിച്ചുവെന്ന് മന്ത്രി പറഞ്ഞു. പരീക്ഷകളെല്ലാം തീർത്തു മധ്യവേനലവധിയും മൂല്യനിർണയവും തുടങ്ങേണ്ട സമയമായി. എസ്എസ്എൽസിക്കും ഹയർസെക്കൻഡറിക്കും ഇനി മൂന്നു ദിവസത്തെ പരീക്ഷകളാണു ശേഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കോവിഡ് മൂലം സിബിഎസ്ഇ പരീക്ഷ മാറ്റി വച്ചിട്ടും കേരളം ഒരു ദിവസം കൂടി പരീക്ഷ നടത്തിയിരുന്നു. തുടർന്നാണ് എല്ലാം മാറ്റിയത്. പിന്നാലെ ലോക്ഡൗൺ കൂടി വന്നതോടെ അതിന്റെ ഇളവനുസരിച്ചേ ഇനി തീരുമാനം എടുക്കാനാവൂ എന്നും മന്ത്രി പറഞ്ഞു.

Top