തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന എല്ലാ വിഭാഗക്കാരുടേയും തൊഴില്‍ സംരക്ഷിച്ചുകൊണ്ടുള്ള ക്രമീകരണങ്ങള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍. തസ്തികമാറ്റം, പുനര്‍പരിശീലനം തുടങ്ങിയ മാര്‍ഗങ്ങളും ഇതിന് അവംലബിക്കേണ്ടിവരും. പ്രായോഗികവും ഫലപ്രദവും സംസ്ഥാനത്തിന്റെ ഭാവിക്ക് ഗുണകരവുമായിട്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
നിലവില്‍ വൊക്കേഷണല്‍ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ നാഷണല്‍ ക്വാളിഫിക്കേഷന്‍ രജിസ്റ്ററില്‍ ലഭ്യമാക്കിയിട്ടുള്ള National Occupational Standard/ Qualification Pack കള്‍ക്ക് അനുസൃതമായോ സ്വന്തമായി ഝജ നിര്‍മ്മിച്ചോ കോഴ്‌സുകള്‍ പരിഷ്‌കരിച്ച് സ്വന്തമായോ, മറ്റു ഏജന്‍സികള്‍ തയ്യാറാക്കിയിട്ടുള്ളതോ ആയ കരിക്കുലം പഠന സാമഗ്രികള്‍ ഉപയോഗിച്ച് NSQF ചട്ടകൂടിലേക്ക് മാറാവുന്നതാണ്.
സെക്കന്‍ഡറി ക്ലാസുകളില്‍ (9,10) അധികമോ നിര്‍ബന്ധിതമോ ആയ ഒരു വിഷയമായി സ്‌കില്‍ മൊഡ്യൂള്‍ നല്‍കാവുന്നതാണ്. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ വൊക്കേഷണല്‍ മൊഡ്യൂളുകള്‍ ഒരു അധിക വിഷയമായി ഒരു സാഹചര്യത്തിലും നല്‍കാന്‍ പാടില്ലാത്തതാകുന്നു. പകരം അക്കാദമിക് സ്ട്രീമിലേക്ക് ഒരു നിര്‍ബന്ധിത വിഷയമായി സ്‌കില്‍ മൊഡ്യൂളുകള്‍ ഉണ്ടായിരിക്കേണ്ടതാണ്. ബന്ധപ്പെട്ട സെക്ടര്‍ സ്‌കില്‍ കൗണ്‍സിലുകള്‍ തയ്യാറാക്കിയിട്ടുള്ള National Occupational Standard/Qualification Pack അനുസരിച്ചുള്ള കരിക്കുലം പഠന സാമഗ്രികള്‍ വേണം ഇതിനായി ഉപയോഗിക്കേണ്ടത്.
2018-19 അധ്യായനവര്‍ഷം തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ മാത്രമാണ് കേരളം NASQF നടപ്പിലാക്കുന്നത്. മറ്റ് സ്‌കൂളുകളില്‍ നിലവിലുള്ള സ്ഥിതി തുടരും. കേരളത്തിലെ ചില വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ വിഷയങ്ങള്‍ക്ക് NSQF പ്രകാരമുള്ള കോഴ്‌സുകള്‍ നിലവില്‍ ലഭ്യമല്ല. അവ ഉള്‍പ്പെടെ കേരളത്തിന്റെ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന തൊഴില്‍ പരിശീലനങ്ങള്‍ NSQF ല്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുമായി സംസ്ഥാനം മുന്നോട്ടു പോകുന്നതാണ്.
നിലവില്‍ അംഗീകരിക്കപ്പെട്ട ചില തൊഴില്‍ പരിശീലനങ്ങള്‍ ഭൂപ്രകൃതി, വിഭവലഭ്യത, തൊഴിലന്തരീക്ഷം തുടങ്ങിയവ അനുസരിച്ച് കേരളത്തിന് ചേര്‍ന്നവയല്ല. അതിനാല്‍ കേരളത്തിന് ചേര്‍ന്ന തൊഴില്‍ പരിശീലന സംരംഭങ്ങള്‍ക്ക് NSQF ല്‍ ഇടം ലഭിക്കേണ്ടതുണ്ട്.
നിലവില്‍ സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന എല്ലാ വിഭാഗക്കാരുടേയും തൊഴില്‍ സംരക്ഷിച്ചുകൊണ്ടുള്ള ക്രമീകരണങ്ങള്‍ക്കാണ് ശ്രമിക്കുന്നത്. തസ്തികമാറ്റം, പുനര്‍പരിശീലനം തുടങ്ങിയ മാര്‍ഗങ്ങളും ഇതിന് അവംലബിക്കേണ്ടിവരും. പ്രായോഗികവും ഫലപ്രദവും സംസ്ഥാനത്തിന്റെ ഭാവിക്ക് ഗുണകരവുമായിട്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും സി ദിവാകരന്റെ സബ് മിഷനു മറുപടിയായി മന്ത്രി വ്യക്തമാക്കി.