‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’, ‘പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക’: അനശ്വര രാജന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രക്ഷോഭങ്ങള്‍ ആളിപ്പടരുമ്പോള്‍ രാഷ്ട്രീയ സാമൂഹ്യ സിനിമ മേഖലകളില്‍ നിന്ന് പലരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രതികരണങ്ങള്‍ അറിയിച്ചും രംഗത്തെത്തിയിരുന്നു ഇപ്പോഴിതാ പൗരത്വ ഭേദഗതി നിയമത്തിനെതിരെ

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ചും പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തും രംഗത്തെത്തിയിരിക്കുകയാണ് നടി അനശ്വര രാജന്‍. ‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’, ‘പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക’ എന്നുമാണ് അനശ്വര രാജന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. എവിടെ, ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് അനശ്വര രാജന്‍.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് അക്രമം ഉണ്ടാക്കുന്നത് ആരെന്ന് അവരുടെ വേഷത്തില്‍ നിന്നും തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഖണ്ഡില് നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. മാത്രമല്ല മോദിയുടെ പ്രസ്താവനക്കെതിരെ പര്‍ദ്ദയും മഫ്തയും ധരിച്ചുള്ള ക്യാംപയിനുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.

അനശ്വരയ്ക്ക് പുറമെ സിനിമാ താരങ്ങളായ മമ്മൂട്ടി , പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ , ദുല്‍ഖര്‍ സല്‍മാന്‍ പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഷെയന്‍നിഗം,അനൂപ് മേനോന്‍ തുടങ്ങി നിരവധി താരങ്ങള്‍ നിയമത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.

Top