പൗരത്വ നിയമം കേന്ദ്ര വിഷയം,ആവശ്യമില്ലാത്ത കാര്യത്തിൽ സമയം കളയണ്ട; ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രമേയത്തിന് ഒരു നിയമ സാധുതയും ഭരണഘടനാ സാധുതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമം പൂര്‍ണമായും കേന്ദ്ര വിഷയമാണെന്നും സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്നും
സംസ്ഥാനം അധികാര പരിധിയിലുള്ള കാര്യത്തില്‍ സമയം ചെലവഴിക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമം
കേരളത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമക്കി.

ചരിത്ര കോണ്‍ഗ്രസിന് ക്രിമിനല്‍ ലക്ഷ്യമാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. ചരിത്ര കോൺഗ്രസിനിടെയുണ്ടായ പ്രതിഷേധം പൊലീസിന്‍റെ അധികാര പരിധിയിൽ വരുന്ന കാര്യമല്ലെന്നും ഗവര്‍ണര്‍ വിശദമാക്കി, സര്‍വകലാശാലയാണ് സംഘാടകര്‍. തെറ്റ് അതിര് കടക്കുന്നു എന്ന് തോന്നിയാൽ ചാൻസിലര്‍ എന്ന നിലയിൽ ഇടപെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Top