സര്‍ക്കാര്‍ അറിയാതെ വ്യക്തിഗത രേഖകള്‍ കൈമാറരുതെന്ന് മമത ബാനര്‍ജി

mamatha-banarji

ബങ്കുര: ബിജെപി പ്രവര്‍ത്തകര്‍ വീടുകളില്‍ക്കയറി പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരന്മാരുടെ രജിസ്റ്ററിനും വേണ്ട രേഖകള്‍ ആവശ്യപ്പെടുന്നുണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ബാങ്ക് ഉദ്യോഗസ്ഥരുടെയും പോസ്റ്റ് ഓഫീസ് ജീവനക്കാരുടെയും വേഷത്തിലാണ് ഇവര്‍ വീടുകളിലെത്തുന്നത്. വേഷം മാറി വീടുകളിലെത്തുന്ന ഇവര്‍ സര്‍വ്വേ നടത്താനെന്ന വ്യാജേന രേഖകള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ സര്‍ക്കാര്‍ അറിയാതെ ഇത്തരത്തിലുള്ള രേഖകളോ മറ്റു വിവരങ്ങളോ കൈമാറ്റം ചെയ്യരുതെന്ന് ജനങ്ങളെ അറിയിച്ചതായും മമത ബാനര്‍ജി വ്യക്തമാക്കി.

ബുധനാഴ്ച്ച ദുനാപൂരില്‍ സിഎഎക്കും എന്‍ആര്‍സിക്കുമെതിരെ മമത മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.ഈ വേദിയിലാണ് ഇത്തരക്കാര്‍ക്ക് രേഖകള്‍ നല്‍കരുതെന്നും താന്‍ നേരിട്ട് അറിയിക്കുന്നത് വരെ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയവ ആര്‍ക്കും നല്‍കേണ്ടതില്ലെന്നും അവര്‍ ജനങ്ങളോട് പറഞ്ഞു.

Top