പൗരത്വ പ്രതിഷേധം;ജാമിയ വിദ്യാര്‍ത്ഥികള്‍ പാലമെന്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജാമിയ കോ ഓഡിനേഷന്‍ കമ്മിറ്റി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളുടെയും പൂര്‍വവിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചാണ് പൊലീസ് തടഞ്ഞത്. മാര്‍ച്ച് തുടങ്ങി രണ്ട് കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും പൊലീസുമായി സംഘര്‍ഷമുണ്ടായി.

സമരക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പൊലീസ് കസ്റ്റഡിയിലാവുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് ജാമിയ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. എന്നാല്‍ മാര്‍ച്ച് നടത്താന്‍ സമരക്കാര്‍ അനുവാദം വാങ്ങിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ജാമിയയിലെ ഏഴാം നമ്പര്‍ ഗേറ്റില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് അവസാനിപ്പിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രക്ഷോഭകര്‍ മുദ്രാവാക്യം വിളികളുമായി മുന്നോട്ടുപോയി. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.

Top