ന്യൂഡല്‍ഹി: ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നവരെ നീക്കം ചെയ്യുന്നത് സംബന്ധിച്ച പൊതുതാല്പര്യ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ മാറ്റാനുള്ള പാതുതാല്‍പര്യ ഹര്‍ജിയാണ് പരിഗണനക്ക് വെക്കുന്നത്.
പൊതു സ്ഥലങ്ങളില്‍ പ്രതിഷേധം നടത്തുന്നതില്‍ നിയന്ത്രണം വേണമെന്നാവശ്യപ്പെട്ടാണ് ഡോ. നന്ദ് കിഷോര്‍ ഗര്‍ജും അമിത് ഷഹ്നിയും ഹര്‍ജി സമര്‍പ്പിച്ചത്. സഞ്ജയ് കിഷന്‍ കൗളും കെ.എം. ജോര്‍ജും അടങ്ങുന്ന രണ്ടംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഡല്‍ഹിയെയും നോയിഡയെയും ബന്ധപ്പിക്കുന്ന സ്ഥലമാണ് ഷഹീന്‍ ബാഗ്. ഇവിടെ റോഡ് തടസപ്പെടുത്തി നടത്തുന്ന പൗരത്വ നിയമ പ്രതിഷേധം നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ് ഉള്‍പ്പെടെയുള്ളവര്‍ ഷഹീന്‍ ബാഗിലെ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഷര്‍ജില്‍ ഇമാമിന്റെ പ്രസംഗങ്ങള്‍ വിവാദമായതും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ കൈക്കൊണ്ടതും ഇവിടെ നിന്നായിരുന്നു.