ന്യൂഡല്‍ഹി: പൗരത്വ നിമയ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രക്ഷോഭം കടുക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വിവിധ മേഖലകളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം ലഭിച്ചതായി വിവിധ സേവനദാതാക്കള്‍ അറിയിച്ചു. എസ്എംഎസ് , വോയിസ് കോള്‍, മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ അധികാരികളില്‍ നിന്ന് നിര്‍ദ്ദേശം നല്‍കിയതായി വിവിധ ഉപഭോക്താക്കളുടെ സമൂഹമാധ്യമങ്ങളിലെ ചോദ്യങ്ങള്‍ക്ക് എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള സേവനദാതാക്കള്‍ അറിയിക്കുകയായിരുന്നു.