ചെന്നൈ: പൗരത്വ നിമയ ഭേദഗതിയ്‌ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുകയാണ്. രാജ്യത്തെ വിവധ സര്‍വ്വകാലാശാലകളിലെ വിദ്യാര്‍ത്ഥികളും നിമയത്തെ എതിര്‍ത്ത് പ്രതിഷേധവുമായി തെരുവുകളില്‍ ഇറങ്ങുകയാണ്. ഇപ്പോഴിതാ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് മദ്രാസ് ഐ.ഐ.ടി ഡീന്‍.
പ്രതിഷേധത്തെ ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ നിരീക്ഷിച്ചു വരികയാണെന്നും അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടെകുമെന്നുമാണ് ഡീന്‍ വ്യക്തമാക്കുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കൊണ്ട് ഡീന്‍വിദ്യാര്‍ത്ഥികള്‍ക്ക് മെയില്‍ അയച്ചിട്ടുമുണ്ട്. ചര്‍ച്ച മാത്രമേ പാടുള്ളൂ എന്ന് ഡീന്‍, പ്രകടനം ഐഐടി പാരമ്പര്യമല്ലെന്നും വാദം.
കഴിഞ്ഞദിവസങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ഐ.ഐ.ടി ക്യാമ്പസിനുള്ളില്‍ നടന്നിരുന്നു. പുറത്തുള്ള സമരങ്ങളിലും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു.
അതിനിടെ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടങ്ങി. രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാനച്ചടങ്ങ് ബഹിഷ്‌കരിക്കാന്‍ സ്റ്റുഡന്റ് കൗണ്‍സില്‍ ആഹ്വാനം ചെയ്തു.