പൗരത്വ നിയമ ഭേദഗതി; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗവര്‍ണര്‍

കൊച്ചി: പൗരത്വ ഭേദഗതിയെ സംബന്ധിച്ച് രാജ്യത്ത് പ്രതിഷേധങ്ങള്‍ അലയടിക്കുമ്പോള്‍ തന്റെ പരാമര്‍ശങ്ങള്‍ വിമര്‍ശിച്ചതിന് മറുപടിയുമായി ഗവര്‍ണര്‍.

ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് താന്‍ നിര്‍വ്വഹിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഭരണഘടനാവിരുദ്ധമായ കാര്യത്തിന് ഭരണഘടനാ സ്ഥാപനമായ നിയമസഭയെ ഉപയോഗിച്ചതിലാണ് തനിക്ക് വിയോജിപ്പ്. എത്ര സമ്മര്‍ദവും ഭീഷണിയുമുണ്ടായാലും താന്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമെന്നും ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബിനെപ്പോലുള്ളവരുടെ അഭിപ്രായമാണ് സംസ്ഥാന സര്‍ക്കാരിനെ
നയിക്കുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Top