പൗരത്വ ഭേദഗതി നിയമം; പുതുവര്‍ഷത്തിലും ഇന്ത്യാ ഗേറ്റിന് മുമ്പില്‍ പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: പുതുവത്സര ദിനത്തിലും പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഇന്ത്യാ ഗേറ്റിന് മുമ്പില്‍ ആയിരങ്ങള്‍. ഇന്ന് വൈകുന്നേരം മുതലാണ് ഇന്ത്യാ ഗേറ്റ് സമര കേന്ദ്രമായി മാറിയത്.

അണിനിരന്നവര്‍ ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചൊല്ലി. മാത്രമല്ല പ്രക്ഷോഭത്തെ തുടര്‍ന്ന് അഞ്ച് മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. എന്നാല്‍ ഒരുമണിക്കൂറിന് ശേഷം സ്റ്റേഷനുകള്‍ തുറക്കുകയും ചെയ്തു. ഇന്ത്യ ഗേറ്റിന് പുറമെ, ഷഹീന്‍ബാഗ്, കോണ്‍സ്റ്റ്യൂഷന്‍ ക്ലബ് എന്നിവിടങ്ങളിലും സമരം നടന്നു.

Top