ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം അലയടിക്കുമ്പോള്‍ നിയമത്തില്‍ വീണ്ടും മാറ്റം വേണമെന്ന് ശിരോമണി അകാലിദള്‍. എന്‍ഡിഎക്കുള്ളില്‍ ചര്‍ച്ച നടക്കാത്തതില്‍ പല ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ടെന്നും ആയതിനാല്‍ ബജറ്റ് സമ്മേളനത്തില്‍ ഇതിന് ഭേദഗതി കൊണ്ടുവന്ന് മുസ്ലീങ്ങളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും അകാലിദള്‍ ആവശ്യപ്പെട്ടു.
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് എന്‍ഡിഎ സഖ്യത്തിലെ ഭൂരിഭാഗം അംഗങ്ങളും അസന്തുഷ്ടരാണ്.ദേശീയ പൗരത്വ പട്ടികയ്ക്ക് തങ്ങള്‍ പൂര്‍ണമായും എതിരാണെന്നും സിഎഎയെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോഴും പാര്‍ട്ടി മേധാവിയായ സുഖ്ബീര്‍ സിംഗ് ബാദല്‍ മുസ്ലീങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.