ന്യൂഡല്‍ഹി: യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന നാല് ടാക്‌സി ഡ്രൈവര്‍മാര്‍ പിടിയില്‍. ഡല്‍ഹി ഗുരുഗ്രാം എക്‌സ്പ്രസ് വേയില്‍ നാളുകളായി കൊള്ള നടത്തിക്കെണ്ടിരുന്ന ഇവരെ ഗുരുഗ്രാം പൊലീസ് ആണ് പിടികൂടിയത്.
നാലംഗ സംഘത്തില്‍ ഒരാള്‍ ടാക്‌സി ഓടിക്കുകയും മറ്റ് മൂന്ന് പേര്‍ യാത്രക്കാരായി അഭിനയിക്കുകയും ചെയ്യ്തായിരുന്നു കവര്‍ച്ചകള്‍ നടത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് മാസമായി 15 ലേറെ പേരെയാണ് ഇവര്‍ കൊള്ള ചെയ്തത്. തോക്കിന്‍മുനയില്‍ നിര്‍ത്തിയോ കത്തി ചൂണ്ടിയോ ആയിരുന്നു ഇവര്‍ യാത്രക്കാരിന്‍നിന്ന് പണവും വസ്തുക്കളും കവര്‍ന്നിരുന്നത്.
പ്രതികളില്‍ നിന്ന് രണ്ട് ടാക്‌സികള്‍ പൊലീസ് കണ്ടെടുത്തു. യാത്രക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി പണവും എടിഎം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും കവര്‍ന്നതായി പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. ഹരിയാന സ്വദേശികളാണ് അറസ്റ്റിലായ നാല് പേരും.