മുന്നോക്ക സാമ്പത്തിക സംവരണ ബില്ലിനെ എതിര്‍ത്ത് സിപിഐഎം പൊളിറ്റ്ബ്യൂറോ

cpim

ഡല്‍ഹി: മുന്നോക്ക സാമ്പത്തിക സംവരണ ബില്ലിനെ എതിര്‍ത്ത് സിപിഐഎം പൊളിറ്റ്ബ്യൂറോ. വിപുലമായ ചര്‍ച്ചയില്ലാതെ കേന്ദ്രതീരുമാനം നടപ്പാക്കരുത്. എട്ട്‌ലക്ഷം രൂപ വരുമാന പരിധിവെച്ചത് തീരുമാനത്തിന്റെ അന്തസത്ത അട്ടിമറിക്കുമെന്നും ആത്മാര്‍ഥതയില്ലാത്ത തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും സിപിഐഎം പറഞ്ഞു. കഴിഞ്ഞ ദിവസം ഇടത് നേതാക്കള്‍ സംവരണ ബില്ലിനെ സ്വാഗതം ചെയ്തിരുന്നു.

അതേസമയം, 10 ശതമാനം സാമ്പത്തിക സംവരണത്തെ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ചകള്‍ ആരംഭിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക ജാതിയില്‍ പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഉന്നത വിദ്യാഭ്യാസത്തിലും ജോലിയിലും നടപ്പില്‍ വരുത്താന്‍ മോദി സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി ചെയ്യണം. വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കാണ് സാമ്പത്തിക സംവരണം. സുപ്രീം കോടതിയില്‍ സംവരണ ബില്ലിന്റെ സാധുത പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Top