രണ്ട് സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് സംവിധാനത്തിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

piyush

ന്യൂഡല്‍ഹി: 6.5 മില്യണ്‍ ടണ്‍ ശേഷിയുള്ള രണ്ട് സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്(എസ്പിആര്‍) സംവിധാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഇടക്കാല ധനമന്ത്രി പിയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. കിഴക്കന്‍ സംസ്ഥാനമായ ഒഡീഷയിലെ ചണ്ഢികോളില്‍ 4.4 ദശലക്ഷം ടണ്‍ വരുന്ന എസ്.പി.ആര്‍ സ്ഥാപിക്കുമെന്നും കര്‍ണാടകയിലെ പാഡൂരില്‍ 2.5 ദശലക്ഷം ടണ്‍ ഉല്‍പ്പാദനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. എസ്പിആര്‍ സ്ഥാപിക്കുന്നതോടെ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെ കാര്യമായി സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.

അതേസമയം ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ അസംസ്‌കൃത എണ്ണയുടെ കരുതല്‍ സംഭരണം വിശാഖപട്ടണത്ത് ആരംഭിച്ചിരുന്നു. ഇന്ത്യക്കും ഇറാഖിനും ഒരുപോലെ ഗുണകരമായ എണ്ണസംഭരണത്തിന് കേന്ദ്ര ധനമന്ത്രാലയം 2,400 കോടിരൂപയാണ് അനുവദിച്ചിരുന്നത്. സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് എന്ന് എസ്പിആര്‍ സംവിധാനത്തില്‍ 80 ലക്ഷം വീപ്പ എണ്ണയാണ് ആദ്യഘട്ടത്തില്‍ സംഭരിച്ചത്. 97.5 ലക്ഷം വീപ്പ എണ്ണ ശേഖരിക്കാന്‍ ശേഷിയുള്ളതാണ് വിശാഖപട്ടണത്ത് പൂര്‍ത്തിയാകുന്ന രാജ്യത്തെ ആദ്യ എസ്പിആര്‍.

Top