ഡല്‍ഹി ബോര്‍ഡ് ഓഫ് സ്‌കൂള്‍ എഡ്യൂക്കേഷന് മന്ത്രിസഭാ അംഗീകാരം

ന്യൂഡല്‍ഹി: ഡല്‍ഹി ബോര്‍ഡ് ഓഫ് സ്‌കൂള്‍ എജ്യൂക്കേഷന് മന്ത്രിസഭ അംഗീകാരം നല്‍കി. മറ്റു സംസ്ഥാനങ്ങളെപ്പോലെ ഡല്‍ഹിയും സ്വന്തമായി വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

1,000 സര്‍ക്കാര്‍ സ്‌കൂളുകളും ഇരട്ടിയോളം സ്വകാര്യ സ്‌കൂളുകളുമുള്ള ഡല്‍ഹിയില്‍ സംസ്ഥാന ബോര്‍ഡിന് കീഴില്‍ വരുന്ന സ്‌കൂളുകളുടെ പട്ടിക വൈകാതെ തയ്യാറാക്കും. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയിലെ മുഴുവന്‍ സ്‌കൂളുകളും സംസ്ഥാന ബോര്‍ഡിന് കീഴില്‍ കൊണ്ടുവരാനാണ് ശ്രമം. ബോര്‍ഡ് രൂപീകരണത്തിനും പാഠ്യപദ്ധതി പരിഷ്‌കരണത്തിനുമായി കഴിഞ്ഞ ജൂലൈയില്‍ പ്രത്യേക സമിതികള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു.

 

Top