ന്യൂഡല്‍ഹി : കാര്‍ഷിക, അനുബന്ധ മേഖലകളില്‍ ഇന്ത്യയും ലെബനനും തമ്മില്‍ സഹകരിക്കുന്നതിനുള്ള ഒരു ധാരണാപത്രം ഒപ്പിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.കാര്‍ഷിക മേഖലയിലെ ഉഭയകക്ഷി സഹകരണം ഇരു രാജ്യങ്ങള്‍ക്കും പരസ്പരം പ്രയോജനകരമായിരിക്കും.
രണ്ടു രാജ്യങ്ങളിലെയും മികച്ച കൃഷി രീതികളെ കുറിച്ച്പര സ്പരം മനസ്സിലാക്കുന്നതിനും, ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട, ആഗോള വിപണി ലഭ്യമാക്കുന്നതിനും ധാരണാപത്രം വഴിയൊരുക്കും. ഉല്പാദനവും ഉല്പാദനക്ഷമതയും കൂട്ടുന്നതിന് നവീന സങ്കേതങ്ങള്‍ അവലംബിക്കുന്നതിനും ഭക്ഷ്യസുരക്ഷിതത്വം ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കും.