തിരുവനന്തപുരം: സോളാര്‍ കേസില്‍ തുടരന്വേഷണത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ സുപ്രീം കോടതി മുന്‍ ജഡ്ജി അരിജിത്ത് പസായത്തില്‍ നിന്ന് അനുകൂല നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിയും സോളാര്‍ കേസ് അന്വേഷിച്ച എ.ഹേമചന്ദ്രന്റെ അന്വേഷണ സംഘത്തിനുണ്ടായ വീഴ്ചകളുമായിരിക്കും അന്വേഷിക്കുക.
പൊതു അന്വേഷണത്തിനായിരിക്കും ഉത്തരവ്, കേസുകളില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവുണ്ടാകില്ല.
ഇപ്പോള്‍ ഏതൊക്കെ കേസുകളില്‍ അന്വേഷണം നടത്തണമെന്ന് സര്‍ക്കാര്‍ പുതിയ ഉത്തരവില്‍ വ്യക്തമാക്കില്ല.
അന്വേഷണ സംഘമായിരിക്കും ഇക്കാര്യം തീരുമാനിക്കുക. പ്രാഥമികമായ അന്വേഷണത്തിന് ശേഷം മാത്രമെ കേസ് രജിസ്റ്റര്‍ ചെയ്യുകയുള്ളൂ.
വിജിലന്‍സിലെ ഏതാനും ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.