ന്യൂഡല്‍ഹി: ഏഴാം ശമ്പള കമ്മീഷന്‍ ശിപാര്‍ശകള്‍ മാറ്റങ്ങളോടെ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.
34 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 14 ലക്ഷം പ്രതിരോധ സേനാംഗങ്ങള്‍ക്കും അലവന്‍സുകള്‍ പുതുക്കി നിശ്ചയിച്ചതിന്റെ പ്രയോജനം ലഭിക്കും. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
34 മാറ്റങ്ങളോടെയാണ് ശമ്പള കമ്മീഷന്‍ ശിപാര്‍ശ അംഗീകരിച്ചിരിക്കുന്നത്. ഇത് ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍വരും.
ശിപാര്‍ശ നടപ്പിലാക്കുന്നതോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ മാസശമ്പളം 18,000 രൂപയായും, ഏറ്റവും കൂടിയ മാസശമ്പളം രണ്ടര ലക്ഷമായും ഉയരുമെന്നാണ് കരുതുന്നത്.
റിട്ട. ജസ്റ്റീസ് എ.കെ മാത്തൂറിന്റെ അധ്യക്ഷതയിലുള്ള ഏഴാം ശമ്പളക്കമ്മീഷന്‍ കഴിഞ്ഞ നവംബറിലാണ് കേന്ദ്ര സര്‍ക്കാരിന് ശിപാര്‍ശ കൈമാറിയത്.