ഇടമലയാര്‍ ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: ഇടമലയാര്‍ ഉള്‍വനങ്ങളിലെ വാരിയം കോളനിയില്‍ താമസിക്കുന്ന ആദിവാസികളെ പുനരധിവസിപ്പിക്കുമെന്ന് കേരള സര്‍ക്കാര്‍.

മുതുവാന്‍മന്നാന്‍ വിഭാഗത്തില്‍പ്പെടുന്ന 8 ആദിവാസി സെറ്റില്‍മെന്റുകളിലെ 67 കുടുംബങ്ങളുടെ ഉള്‍വനത്തിലെ ഒറ്റപ്പെട്ട അവസ്ഥയും ജീവിത സൗകര്യങ്ങളുടെ അപര്യാപ്തതയും, വന്യമൃഗങ്ങളുടെ ശല്യവും കണക്കിലെടുത്താണ അവരെ പന്തപ്രയിലെ ഉരുളന്‍തണ്ണിതേക്ക് പ്ലാന്റേഷനിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച് മന്ത്രിസഭായോഗത്തലാണ് തീരുമാനം കൈക്കൊണ്ടത്.

മാത്രമല്ല, ഇവര്‍ക്ക് ഓരോ കുടുംബത്തിനും 2 ഏക്കര്‍വീതവും, മറ്റ് പൊതു വികസനങ്ങള്‍ക്കായി 26.8 ഏക്കറും (20 ശതമാനവും) ഭൂമി മേല്‍ പ്ലാന്റേഷനിലെ തിരഞ്ഞെടുത്ത ഭാഗങ്ങളില്‍ നിന്ന് അനുവദിക്കാനും തീരുമാനിച്ചു.

പുനരധിവാസത്തിനുളള സത്വര നടപടികള്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പും വനം വകുപ്പും സംയുക്തമായി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്.

Top