എച്ച്പിസിഎലിന്റെ ഓഹരി വാങ്ങാന്‍ ഒഎന്‍ജിസിക്ക് അനുമതി നല്‍കി കേന്ദ്ര മന്ത്രിസഭ

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ എണ്ണശുദ്ധീകരണ കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പിന്റെ (എച്ച്പിസിഎല്‍) ഓഹരി വാങ്ങാന്‍ ഒഎന്‍ജിസിക്ക് അനുമതി നല്‍കി കേന്ദ്ര മന്ത്രിസഭ.

എച്ച്പിസിഎലിനെ 44,000 കോടി രൂപയ്ക്ക് ഏറ്റെടുക്കാനുള്ള ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി) പദ്ധതിക്കാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.

എച്ച്പിസിഎല്ലില്‍ സര്‍ക്കാരിനുള്ള 51 ശതമാനം ഓഹരി ഒഎന്‍ജിസിക്ക് വില്‍ക്കാനാണ് തീരുമാനം. ഒരു വര്‍ഷത്തിനുള്ളില്‍ ഓഹരി കൈമാറ്റം നിലവില്‍വരും. സംയോജിത എണ്ണക്കമ്പനി എന്ന സര്‍ക്കാരിന്റെ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഓഹരി വില്‍ക്കല്‍ നീക്കം.

എച്ചിപിസിഎല്‍ ഒഎന്‍ജിസിയില്‍ ലയിച്ചാല്‍, പ്രതിവര്‍ഷം 2.38 കോടി ടണ്ണിന്റെ അധിക സംസ്‌കരണ ശേഷി ഒഎന്‍ജിസിക്കു ലഭിക്കും. ഇതോടെ രാജ്യത്തെ മൂന്നാമത്തെ എണ്ണക്കമ്പനിയായി ഒഎന്‍ജിസി മാറും.

Top