തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി ദുരിതബാധിത പ്രദേശങ്ങള്‍ക്കുള്ള പാക്കേജ് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിച്ചേക്കും. ഇതിനായി മന്ത്രിതല സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നാണ് സൂചന.
ഇടുക്കിയിലെ സാഹചര്യവും പരിഗണിച്ചേക്കും. വിപണനം നടത്തുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനായി നിയമനിര്‍മ്മാണവും ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും. ഇതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയേക്കും.
സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ വിവിധ ഡാമുകളുടെ ഷട്ടറുകള്‍ ഇന്നലെ തുറന്നിരുന്നു. മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഇന്ന് തുറക്കും എന്ന് നേരത്തെ അറിയിച്ചിരുന്നു.