സംസ്ഥാന മന്ത്രിസഭായോഗം ഇന്ന്; ആലപ്പുഴ ഇരട്ടക്കൊലപാതക നടപടികള്‍ വിലയിരുത്തും

തിരുവനന്തപുരം: ആലപ്പുഴ ഇരട്ടക്കൊലപാതകം കോളിളക്കം സൃഷ്ടിക്കവെ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. ഓണ്‍ലൈനായി രാവിലെ ഒന്‍പതരക്കാണ് യോഗം ചേരുക.

ആലപ്പുഴയിലെ കൊലപാതകങ്ങള്‍ക്ക് ശേഷമുള്ള പൊലീസ് നടപടികള്‍, സമാധാനശ്രമങ്ങള്‍ എന്നിവ മുഖ്യമന്ത്രിയും ആലപ്പുഴയില്‍ നിന്നുള്ള മന്ത്രി സജി ചെറിയാനും വിശദീകരിച്ചേക്കും.

പൊലീസില്‍ ആര്‍.എസ്.എസ് ഘടകം ഉണ്ടെന്ന ആരോപണം ആവര്‍ത്തിച്ചുയരുന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഒമിക്രോണ്‍ സ്ഥിതിയും മന്ത്രിസഭ വിലയിരുത്തും. അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാനുള്ള നടപടികളും വിപണി ഇടപെടലും പരിഗണനക്ക് വരും.

Top