പ്രത്യേക മന്ത്രിസഭായോഗം ; കാലാവധി തീര്‍ന്ന ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം : പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നു. 10 ഓര്‍ഡിനന്‍സുകള്‍ മന്ത്രിസഭാ തീരുമാനിച്ചു. രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ ശുപാര്‍ശ ചെയ്തത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും കാലാവധി മൂന്നുവര്‍ഷത്തില്‍നിന്നു രണ്ടാക്കി കുറച്ചുകൊണ്ടുള്ള നിയമഭേദഗതി, പൊതു ആവശ്യങ്ങള്‍ക്ക് ഉപാധികളോടെ തണ്ണീര്‍ത്തടം നികത്താന്‍ അനുമതി നല്‍കുന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമഭേദഗതി തുടങ്ങിയ ഓര്‍ഡിന്‍സുകള്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ക്വോ​​​റം തി​​​ക​​​യാ​​​ത്ത​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ പോ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ പാ​​​സാ​​​ക്കാ​​​നാണ് പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ചേര്‍ന്നത്‌. കാലാവധി തീർന്ന ഓർഡിനൻസുകൾ പുതുക്കുന്നതിലാണ് പ്രത്യേക തീരുമാനം. രാവിലെ ഒന്‍പത് മണിക്കാണ് യോഗം ആരംഭിച്ചത്.

ഓര്‍ഡിനന്‍സുകള്‍ പുതുക്കുക ലക്ഷ്യമിട്ട് വെള്ളിയാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചിരുന്നെങ്കിലും മന്ത്രിമാരുടെ ക്വാറം തികയാതിരുന്നതിനെ തുടര്‍ന്ന് യോഗം കൂടാനായിരുന്നില്ല. 19 അംഗ മന്ത്രിസഭയില്‍ ആറുപേര്‍ മാത്രമാണ് യോഗത്തിനെത്തിയത്. മൂന്നിലൊന്ന് മന്ത്രിമാര്‍ പങ്കെടുത്താലേ ക്വാറം തികയൂ. ക്വാറം തികയാതെ കൂടുന്ന മന്ത്രിസഭായോഗ തീരുമാനങ്ങള്‍ തൊട്ടടുത്ത പൂര്‍ണമന്ത്രിസഭായോഗം അംഗീകരിക്കണമെന്നാണ് ചട്ടം.

Top