റായ്പുര്‍ : നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര കര്‍മയുടെ മകന്‍ അഷിഷ് കര്‍മയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഡെപ്യൂട്ടി കളക്ടറായി നിയമിച്ചു. മുഖ്യമന്ത്രി ബുപേഷ് ഭാഗലിന്റെ വസതിയില്‍ ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
മന്ത്രിസഭാ യോഗത്തിന്റെ സുപ്രധാന തീരുമാനമാണ് ഇതെന്ന് ഛത്തീസ്ഗഡ് മന്ത്രി രവിന്ദ്ര ഛൗബി പറഞ്ഞു. 2013ലാണ് നക്‌സല്‍ ആക്രമണത്തില്‍ മഹേന്ദ്ര കര്‍മ കൊല്ലപ്പെട്ടത്.