Cabinet orders are published within 48 hours, government

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ ഉത്തരവായ ശേഷം 48 മണിക്കൂറിനകം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് സര്‍ക്കാര്‍.

ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് സര്‍ക്കുലര്‍ പുറത്തിറക്കി.

തീരുമാനം നടപ്പാക്കിയ ശേഷമേ നല്‍കാനാവൂ എന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് കൈക്കൊണ്ടിരുന്നു. ഉത്തരവുകള്‍ പുറത്തിങ്ങുന്ന സമയത്ത് തന്നെ സര്‍ക്കാരിന്റെ വെബ്‌സൈറ്റായ www.kerala.gov.inല്‍ പ്രസിദ്ധിപ്പെടുത്തണമെന്നാണ് സര്‍ക്കുലറിലുള്ളത്. വകുപ്പുകള്‍ക്ക് പ്രത്യേകം വെബ്‌സൈറ്റ് ഉണ്ടെങ്കില്‍ അവയിലും ഈ ഉത്തരവുകള്‍ പ്രസിദ്ധപ്പെടുത്തണം.

മന്ത്രിസഭാ തീരുമാനത്തിന്‍മേലുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ അക്കാര്യം ബന്ധപ്പെട്ട മന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ശ്രദ്ധയില്‍ പെടുത്തണം. ഇക്കാര്യം പൊതുഭരണ വകുപ്പിനെയും രേഖാമൂലം അറിയിക്കണം.

മന്ത്രിസഭാ തീരുമാനത്തിലെ ഉത്തരവ് അംഗീകരിക്കേണ്ടത് അതത് വകുപ്പിന്റെ പൂര്‍ണ ചുമതലയുള്ള നിര്‍ദിഷ്ട സെക്രട്ടറിമാരാണ്. പ്രസ്തുത ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തില്‍ ഫയല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കണമെന്നും പറയുന്നു.

Top