cabinet take decision on malaparambu school

കോഴിക്കോട് : മലാപറമ്പ് എയുപി സ്‌കൂള്‍ അടക്കം അടച്ചു പൂട്ടുന്ന നാല് സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

മലാപറമ്പ്, മങ്ങാട്ടുമുറി, കിരാലൂര്‍, പാലാട്ട് സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് എജി കോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മലാപറമ്പ് സ്‌കൂള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആലോചന നടന്നിരുന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്താല്‍ ഉണ്ടാകുന്ന ബാധ്യത സംബന്ധിച്ച് കോഴിക്കോട് കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

മലാപറമ്പ് സ്‌കൂള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറിയിട്ടുണ്ട്. 33 സെന്റ് ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വരിക. ഒരു സെന്റിന് 16 ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്. 5 കോടി 28 ലക്ഷം രൂപയാണ് സ്‌കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് ചെലവാകുക. മറ്റ് സ്‌കൂളുകളുടെ കാര്യത്തിലും സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് തേടും.

Top