തൃശ്ശൂര്‍: കുതിരാനില്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ ഭൂഗര്‍ഭ കേബിള്‍ ഫെബ്രുവരി ആദ്യവാരം മുതല്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുപ്പത് ദിവസത്തെ നിര്‍മ്മാണം രണ്ട് ഘട്ടത്തില്‍ നടപ്പിലാക്കാനാണ് തീരുമാനം.
ഇതിന് മുന്നോടിയായി 28,29 തീയതികളില്‍ മോക്ട്രില്‍ നടത്തും. ഈ ദിവസങ്ങളില്‍ വാഹന നിയന്ത്രണം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ദിവസങ്ങളില്‍ രാവിലെ അഞ്ചുമണി മുതല്‍ വൈകിട്ട് ആറുവരെ ഗതാഗത നിയന്ത്രണം കര്‍ശനമാക്കും. റായ്ഗര്‍ പുഗളൂര്‍ വൈദ്യുതി പദ്ധതിയുടെ ഭാഗമായാണ് കുതിരാനിലെ 1.2 കിലോമീറ്റര്‍ ദൂരത്തില്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നത്.
28, 29 തിയതികളില്‍ പണി പൂര്‍ത്തിയായ തുരങ്കങ്ങളിലൊന്ന് തുറന്ന് കൊടുത്താല്‍ ഗതാഗത പ്രശ്‌നം പരിഹരിക്കാം. ഇതിനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.