സിഎജി റിപ്പോര്‍ട്ട്; ധനമന്ത്രി നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍

thomas issac

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് വിവാദത്തില്‍ നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി ധനമന്ത്രി തോമസ് ഐസക്. വിവാദത്തെ കുറിച്ച് തോമസ് ഐസകിനോട് എത്തിക്‌സ് കമ്മിറ്റി വിശദീകരണം ചോദിച്ചതിനെ തുടര്‍ന്നാണ് മന്ത്രി ഹാജരായത്. മന്ത്രിക്കെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷം നല്‍കിയ നോട്ടീസില്‍ വിശദീകരണം നല്‍കാനാണ് മന്ത്രിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്

സ്വയം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എത്തിക്‌സ് കമ്മിറ്റി വിളിച്ച് വരുത്തിയത്. അതില്‍ നാണക്കേടിന്റെ ഒരു കാര്യവും ഇല്ലെന്നാണ് തോമസ് ഐസകിന്റെ പ്രതികരണം

നോട്ടീസ് നല്‍കിയ വി ഡി സതീശനെ കമ്മിറ്റി വിസ്തരിച്ചിരുന്നു. സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വരും മുന്‍പ് പുറത്ത് വിട്ടതില്‍ ഇപ്പോള്‍ നടപടി എടുത്തില്ലെങ്കില്‍ അത് കീഴ്‌വഴക്കമായി വരും കാലത്ത് മാറാനിടയുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു. ചട്ടലംഘനമാണെന്ന് അറിഞ്ഞ് കൊണ്ടാണ് മന്ത്രി റിപ്പോര്‍ട്ട് പുറത്ത് വിട്ടതെന്നും സതീശന്‍ ആരോപിച്ചു.

Top