സിഎജി റിപ്പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്നെങ്കില്‍ അതീവ ഗുരുതരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

sreeramakrishnan

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്നെങ്കില്‍ അതീവ ഗുരുതരമെന്ന് വ്യക്തമാക്കി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വരുന്നതിന് മുന്‍പ് ചോര്‍ന്നുവെന്നാണ് മനസിലാക്കുന്നതെന്നും ഇക്കാര്യം കൂടി അന്വേഷിക്കുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം നടപടിയെടുക്കുമെന്നാണ് സ്പീക്കര്‍ പറഞ്ഞത്. ആംഡ് പൊലീസ് ബറ്റാലിയനില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടെന്ന കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ടിനെ ചൊല്ലിയാണ്‌ വിവാദം.

Top