12 വകുപ്പുകൾക്കായി 7100 കോടി കുടിശ്ശിക; ധനവകുപ്പിനെതിരെ സിഎജി

തിരുവനന്തപുരം: സംസ്ഥാന ധനവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാണിച്ച് സിഎജി റിപ്പോർട്ട്. റവന്യൂ കുടിശ്ശിക പിരിക്കുന്നതിൽ ധനവകുപ്പിന് വൻവീഴ്ചയുണ്ടായെന്നും അഞ്ച് വർഷമായി 7100 കോടി രൂപ പിരിച്ചില്ലെന്നും നിയമസഭയിൽ വച്ച കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ പറയുന്നു.

2019- മുതൽ21 വരെ ഓഡിറ്റ് റിപ്പോർട്ടാണ് നിയമസഭയിൽവച്ചത്. റവന്യൂ കുടിശ്ശിക പിരിക്കുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായെന്നും കുടിശിക ഇനത്തിൽ 7100 കോടി രൂപ ലഭിക്കാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുമാത്രമായി 6422 കോടി രൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.

റവന്യൂ കുടിശ്ശിക സംബന്ധിച്ചുളള കണക്കുകൾ ഓഡിറ്റ് ആവശ്യപ്പെടുമ്പോൾ മാത്രം നൽകുകയാണ് പതിവ്. കുടിശിക കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ലെന്നും കുടിശ്ശിക പിരിച്ചെടുക്കുന്നത് സംബന്ധിച്ച് വ്യക്തമായ പ്ലാൻ തയ്യാറാക്കുന്നില്ലെന്നും വകുപ്പുകൾ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 12 വകുപ്പുകളുടെ കാര്യത്തിലാണ് കുടിശ്ശിക പിരിക്കുന്നതിൽ ഏറ്റവും കുടുതൽ വീഴ്ചയണ്ടായത്.

എക്‌സൈസ് കമ്മീഷണറെയും റിപ്പോർട്ടിൽ രൂക്ഷമായി വിമർശിക്കുന്നു. നിയമങ്ങൾ ദുരുപയോഗം ചെയത് ലൈസൻസ് നൽകിയതായും 26ലക്ഷം രൂപയുടെ വരുമാനനഷ്ടം ഉണ്ടയാതായും റിപ്പോർട്ടിൽ പറയുന്നു.

Top