കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. എന്‍ആര്‍എച്ച്എം താത്കാലിക ഡോക്ടര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഡോക്ടര്‍ അവധിയിലായതിനാല്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

വിവാഹത്തിനുവേണ്ടി ഈ മാസം നാലാം തിയതി മുതല്‍ ഡോക്ടര്‍ അവധിയിലായിരുന്നു. കണ്ണൂര്‍ പാറക്കടവില്‍വച്ച് നടന്ന വിവാഹ ചടങ്ങിനിടെയാണു രോഗബാധയുണ്ടായതെന്നാണു വിവരം. രോഗം പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്ട് ഭരണകൂടം നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top