കോഴിക്കോട്: കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമമുണ്ടായി. ഇതേ തുടര്‍ന്ന് മൂന്ന് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവര്‍ത്തകര്‍ വാഹനവ്യൂഹത്തിന് മുന്നില്‍ കടന്ന് കരിങ്കൊടി വീശി. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ പ്രതിഷേധവുമായി എത്തുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം.
അതേസമയം കേരളത്തെ ഇരുണ്ട കാലക്കേയ്ക്ക് കൊണ്ടു പോകാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
ആചാരങ്ങള്‍ മാറിയാല്‍ എന്തോ സംഭവിക്കുമെന്നാണ് ചിലര്‍ കരുതുന്നതെന്നും സര്‍ക്കാര്‍ എന്നും വിശ്വാസികള്‍ക്ക് ഒപ്പമാണെന്നും സര്‍ക്കാറിന് ഒരു ആശയക്കുഴപ്പവും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാന്‍ ആര്‍.എസ്.എസ് പദ്ധതിയിട്ടിരുന്നെന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് മനപ്പൂര്‍വ്വമാണെന്നും അറസ്റ്റിലായവരുടെ സ്ഥാനമാനങ്ങള്‍ പുറത്തു വരുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.