കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പിങ്ക് പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥയ്ക്ക് കൊവിഡെന്ന് സംശയം. ഇതേ തുടര്‍ന്ന് പിങ്ക് പൊലീസ് സംവിധാനം തല്‍ക്കാലം നിര്‍ത്തിവെച്ചെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
പിങ്ക് പൊലീസിലെ 16 അംഗങ്ങളെ നിരീക്ഷണത്തിലാക്കി. രോഗബാധയുണ്ടെന്ന് സംശയിക്കുന്നയാളുടെ ശ്രവം പരിശോധനക്ക് അയച്ചു.