നിപ വൈറസ് ഭീതി ; പരീക്ഷകള്‍ മാറ്റിവെച്ച് കാലിക്കറ്റ് സര്‍വകലാശാല

calicut

കോഴിക്കോട്: നിപ ഭീതി പടരുന്നതിനിടെ രണ്ട് ദിവസത്തെ പരീക്ഷകള്‍ കാലിക്കറ്റ് സര്‍വകലാശാല മാറ്റിവെച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും 28നും നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളാണ് മാറ്റിയത്. എന്നാല്‍ ഈ തീയതികളില്‍ നടത്തുന്ന മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.

പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 29 മുതല്‍ നടക്കുന്ന പരീക്ഷ രാവിലെ 9.30ന് ആരംഭിക്കും. പരീക്ഷ കേന്ദ്രങ്ങളില്‍ മാറ്റമില്ല. വ്യാഴാഴ്ച സര്‍വകലാശാല ആസ്ഥാനത്തും തൃശൂര്‍ ജോണ്‍ മത്തായി സെന്ററിലും നടത്തും.

Top