ഗവർണർ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങൾക്ക് പോലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി

വര്‍ണര്‍ നോമിനേറ്റ് ചെയ്ത കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. ക്രമസമാധാനം നിയന്ത്രിക്കണമെന്ന നിര്‍ദ്ദേശവും തുടരും. സെനറ്റ് അംഗങ്ങളായി ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് നോമിനേറ്റ് ചെയ്ത ബാലന്‍ പൂതേരി, സി മനോജ്, പി എം അശ്വിന്‍രാജ്, എ വി ഹരീഷ്, അഫ്സല്‍ സഹീര്‍, സി സ്‌നേഹ, എ ആര്‍ പ്രവീണ്‍ കുമാര്‍, എ കെ അനുരാജ് എന്നിവര്‍ നല്‍കിയ ഹര്‍ജി, ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് പരിഗണിച്ചത്.

ഇതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി പോലിസ് സംരക്ഷണം നല്‍കാനും ക്രമസമാധാനം ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹര്‍ജിയില്‍ എതിര്‍ കക്ഷികളായ എസ്എഫ്‌ഐ നേതാക്കള്‍ അഫ്സല്‍, കെ.വി അനുരാജ്, മുഹമ്മദ് അലി ഷിഹാബ് എന്നിവര്‍ക്ക് കോടതി നോട്ടിസും അയച്ചിട്ടുണ്ട്.

ഹര്‍ജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കുമെന്നും എതിര്‍കക്ഷികളായ എസ് എഫ് ഐ പ്രവര്‍ത്തകരോട് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. സര്‍വകലാശാല രജിസ്ട്രാറുടെ അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ഡിസംബര്‍ 21ന് രാവിലെ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ യൂണിവേഴ്സിറ്റി സെനറ്റ് ഹൗസിനു മുന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് ഹര്‍ജിയിലെ ആരോപണം. പോലീസ് ഇതിനെതിരെ നടപടി എടുത്തില്ല. സുരക്ഷ ഒരുക്കാന്‍ സര്‍വകലാശാല വിസിയോടും രജിസ്ട്രാറോടും ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Top