കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊറോണ വൈറസിന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് പുതുതായി 11 പേര്‍ കൂടി നിരീക്ഷണത്തിലുണ്ടെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ ആകെ 47 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി വി. ആണ് ഇക്കാര്യ അറിയിച്ചത്.
ബീച്ച് ആശുപത്രി, മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലായി ആറു പേര്‍ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. ഇന്നലെ ഒരാളെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ഇതുവരെയായി 411 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പുതുതായി ഒരാളുടെ സ്രവ സാംപിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ഇനി നാലുപേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു.
ഇതുവരെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭിച്ച 39 ഫലങ്ങളും നെഗറ്റീവ് ആണെന്നും കോവിഡ് സംബന്ധമായ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടര്‍ന്നു വരുന്നുവെന്നും ഡോ. ജയശ്രി അറിയിച്ചിട്ടുണ്ട്.